Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2020 11:33 PM GMT Updated On
date_range 2020-05-31T05:03:59+05:30മത്സരിച്ച് കുടിവെള്ളം വിതരണം ചെയ്ത് സി.പി.എം -കോൺഗ്രസ് പ്രവർത്തകർ
text_fieldsIMG-20200530-WA0002.jpg IMG-20200531-WA0017.jpg നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കുടുംബങ്ങൾക്ക് വെള്ളമെത്തിക്കാൻ മത്സരിച്ച് സി.പി.എം -കോൺഗ്രസ് പ്രവർത്തകർ. പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് വാഹനങ്ങളിൽ വെള്ളമെത്തിച്ച് കൊടുക്കുന്നുണ്ട്. കരിന്തളത്തെ രണ്ട് സി.പി.എം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലും പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്. ജലനിധി പദ്ധതി പൂർണമായും പരാജയപ്പെടാൻ കാരണം പഞ്ചായത്തിൻെറ പിടിപ്പുകേടാണെന്നാണ് ആക്ഷേപം. കുടിവെള്ളത്തിനായി ചെലവഴിച്ച 23 കോടി രൂപയാണ് പാഴായത്. പടം (1) (ഫ്ലാഗ് പടം: കിനാനൂർ- കരിന്തളം പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകർ വെള്ളം വിതരണം ചെയ്യാനുള്ള ഒരുക്കത്തിൽ ..പടം.(2) കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടിവെള്ള വിതരണം
Next Story