Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightnlr1

nlr1

text_fields
bookmark_border
വ്യാജവാറ്റിനെതിരെ പ്രതികരിച്ച ഡി.വൈ.എഫ്.ഐ.നേതാവിനെതിരെ ആക്രമണം.. :: നീലേശ്വരം:: വീട്ടിൽ വാറ്റ് ചാരായം നിർമ്മിച്ച് വിൽപ്പന നടത്തുനനെതിരെ പ്രതികരിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ആക്രമണം. ഡി.വൈ എഫ് ഐ സൻെറർ മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.കെ അനീഷി (36)നെതിരെയാണ് വ്യാജവാറ്റ് സംഘത്തിന്റെ ആക്രമണം. മൂക്കിന് പരിക്കേറ്റ അനീഷിനെ നീലേശ്വരം തേജസ്വനി ആശുപത്രിയിൽ ശസ്ത്രക്രിക്ക് വിധേയമാക്കി.വ്യാഴാഴ്ച രാത്രി 10.30 നാണ് സംഭവം. മുണ്ടേമാടിലെ കൃഷ്ണൻ, പള്ളിക്കര കിഴക്കെ പുരയിൽ കുമാരന്റെ മകൻ ഗുണ്ടപ്പൻ രാജേഷ് എന്നിവരാണ് ആക്രമിച്ചത്. ലോക് ഡൗൺ കാലത്ത് വാറ്റ് ചാരായം നിർമ്മിച്ച് വിൽപ്പന നടത്തുന്നത് സംബന്ധിച്ച് ഒരു മാസം മുമ്പ് അനീഷ് വ്യാജവാറ്റ് സംഘത്തിന് മുന്നറിയിപ്പ് നൽകി.ഇതിന്റെ പ്രതികാരമായാണ് അനീഷിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വ്യാജവാറ്റ് സംഘം മർദ്ദിച്ചത്.സംഘർഷ മറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി വാറ്റ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.പ്രതികളെ കോടതി റിമാന്റ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story