Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമണ്ണെണ്ണ വിലവർധന:...

മണ്ണെണ്ണ വിലവർധന: മത്സ്യത്തൊഴിലാളി ഫെഡറേഷൻ സമരം നടത്തി

text_fields
bookmark_border
കാഞ്ഞങ്ങാട്: മണ്ണെണ്ണയുടെ വിലവർധനയിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ സമരം നടത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില താഴ്ന്നിട്ടും ഇന്ധനവില ക്രമാതീതമായി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. മത്സ്യത്തൊഴിലാളികൾ കൂടുതൽ ആശ്രയിക്കുന്ന മണ്ണെണ്ണയുടെ വില ഒരു മാസത്തിനുള്ളിൽ 10 രൂപയാണ് വർധിപ്പിച്ചത്. കോവിഡ് പാക്കേജിൽ മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമായ ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ലെന്നും സമരക്കാർ ആരോപിച്ചു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ്ഒാഫിസിന് മുന്നിൽ നടത്തിയ സമരം ജില്ല സെക്രട്ടറി കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു. കെ.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.കെ. ബാലകൃഷ്ണൻ, എം. മനോജ്, കെ. ചന്ദ്രൻ, ടി. ശശി എന്നിവർ സംസാരിച്ചു. കെ.പി. ഗണേശൻ സ്വാഗതം പറഞ്ഞു. CITU മണ്ണെണ്ണയുടെ വിലവർധനയിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ഹെഡ് പോസ്റ്റ് ഒാഫിസിന് മുന്നിൽ നടത്തിയ സമരം ജില്ല സെക്രട്ടറി കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story