Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2020 11:34 PM GMT Updated On
date_range 28 May 2020 11:34 PM GMTആടയാഭരണങ്ങൾ വിതരണം ചെയ്തു
text_fieldsbookmark_border
കാസർകോട്: ജില്ല പഞ്ചായത്തിൻെറ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പെട്ട അംഗീകൃത തെയ്യംകലാകാരന്മാരുടെ സംഘങ്ങള്‍ക്ക് ആടയാഭരണങ്ങള്‍ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍ ചെറുവത്തൂരിലെ മാധവം തെയ്യം കലാഗ്രൂപ്പിന് ആഭരണങ്ങള്‍ നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ അഞ്ച് സംഘങ്ങളെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. ജില്ല പഞ്ചായത്ത് അംഗവും പട്ടികജാതി വികസന വര്‍ക്കിങ് ഗ്രൂപ് ചെയര്‍മാനുമായ കെ. കേളുപണിക്കർ അധ്യക്ഷത വഹിച്ചു. ജില്ല പട്ടികജാതി വികസന ഓഫിസര്‍ എസ്. മീനാറാണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജാനകി, ജില്ല പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍, റിസര്‍ച് അസിസ്റ്റൻറ് പ്രശാന്ത് മണലില്ത്താഴ എന്നിവര്‍ സംസാരിച്ചു. theyyam prd ചെറുവത്തൂരിലെ മാധവം തെയ്യം കലാഗ്രൂപ്പിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍ ആടയാഭരണങ്ങള്‍ വിതരണം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story