Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightനീലേശ്വരം നഗരസഭാ...

നീലേശ്വരം നഗരസഭാ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് 46.35 ലക്ഷം രൂപയുടെ വായ്പ

text_fields
bookmark_border
കാസർകോട്: മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതിയിൽ നീലേശ്വരം നഗരസഭയില്‍ 46.35 ലക്ഷം രൂപയുടെ വായ്പാ പദ്ധതി ആരംഭിച്ചു. നീലേശ്വരം നഗരസഭയിലെ 45 കുടുംബശ്രീ യൂനിറ്റുകള്‍ക്കാണ് വായ്പ. ആറ് മാസത്തെ ഇടവേളക്കുശേഷം 36 ലഘു ഗഡുക്കളായി വായ്പാ തുക തിരിച്ചടച്ചാല്‍ മതി. നീലേശ്വരം സർവിസ് സഹകരണ ബാങ്ക് വഴിയാണ് തുക വായ്പയായി നല്‍കുന്നത്. നീലേശ്വരത്തെ 11 ബാങ്കുകളില്‍നിന്നായി നഗരസഭ പരിധിയിലെ 342 അയല്‍ക്കൂട്ടങ്ങളിലെ 4021 കുടുംബശ്രീ അംഗങ്ങള്‍ക്ക് 8500 രൂപ വീതം 3.6 കോടി രൂപയുടെ ധനസഹായ പദ്ധതി നടപ്പിലാക്കിവരുകയാണ്. ഈ വായ്പയും ആറ് മാസത്തെ മൊറട്ടോറിയത്തിനുശേഷം 36 ലഘു ഗഡുക്കളായി തിരിച്ചടച്ചാല്‍ മതി.
Show Full Article
TAGS:LOCAL NEWS 
Next Story