Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമൂന്ന് ഏക്കറിൽ...

മൂന്ന് ഏക്കറിൽ നെൽകൃഷിയുമായി കുതിരക്കോട് സി.പി.എം ബ്രാഞ്ച് കമ്മിറ്റി

text_fields
bookmark_border
ഉദുമ: സി.പി.എം കുതിരക്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിപുലമായ കൃഷിയിറക്കൽ. പനയാൽ സർവിസ് സഹകരണ ബാങ്കിൻെറ സഹകരണത്തോടെ അരവത്ത് തായത്ത് വീട് തറവാട് വക പാടത്ത് മൂന്നേക്കറിൽ നെൽകൃഷിയും രണ്ടേക്കറിൽ മധുരക്കിഴങ്ങും മരച്ചീനിയും കൃഷി ചെയ്യാനാണ് തുടക്കം കുറിച്ചത്. കർഷക തൊഴിലാളി യൂനിയൻ ജില്ല ജോയൻറ് സെക്രട്ടറി വി.വി. സുകുമാരൻ വിത്തിടൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ബാലൻ കുതിരക്കോട്, ബ്രാഞ്ച് സെക്രട്ടറി എ.ടി. മുരളീധരൻ, സി.കെ. അശോകൻ ആറാട്ടുകടവ്, വി. ബാലകൃഷ്ണൻ കുതിരക്കോട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story