Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2020 11:34 PM GMT Updated On
date_range 2020-05-23T05:04:01+05:30style>കരുതലിന് പ്രാധാന്യം നൽകി ആരോഗ്യ വകുപ്പിന്റെ 'കവചം'
text_fieldsstyleകരുതലിന് പ്രാധാന്യം നൽകി ആരോഗ്യ വകുപ്പിന്റെ 'കവചം' കാഞ്ഞങ്ങാട്: മാസ്ക് കോവിഡിന്റെയും മറ്റ് വായുജന്യ രോഗങ്ങളുടെയും പ്രധാന പ്രതിരോധ കവചമാവുകയും ദൈനം ദിന ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തതോടെ പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനായി ആരോഗ്യ വകുപ്പ് ഹ്രസ്വ ചിത്രം പുറത്തിറക്കി. ജില്ലാ മാസ് മീഡിയ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് 'കവചം' എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രം തയാറാക്കിയത്. ജില്ലാ ആശുപത്രിയിലെ ആർ.എ.ഒ.ഡോ.റിജിത്ത് കൃഷ്ണന്റെ ആശയത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പിവി.മഹേഷ് കുമാറാണ് 'കവച'ത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.ക്യാമറയും എഡിറ്റിങ്ങും ശ്രീജിത്ത് കരിവെള്ളൂരാണ്. ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ്.സയന, എ.കെ.ജയപ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എ.ശ്രീകുമാർ, ജൂനിയർ കൺസൾട്ടന്റ് കമൽ.കെ.ജോസ് എന്നിവരാണ്'കവച'ത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. ജില്ലാ ക്വാളിറ്റി അഷ്വറൻസ് ഓഫീസർ നവ്യ നിക്ലോവാസ്, വിദ്യാർത്ഥികളായ സിയ പാർവ്വതി, ശ്രീലക്ഷ്മി, റോഷ് കൃഷ്ണ, ഭാഗ്യലക്ഷ്മി എന്നിവരാണ് ഹ്രസ്വ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മാസ്കിന്റെ ശാസ്ത്രീയ ഉപയോഗ രീതി, സംസ്കരണം, ദുരുപയോഗവും വലിച്ചെറിയൽ സംസ്കാരവും തടയേണ്ടതിന്റെ ആവശ്യകത എന്നിവയെല്ലാം ഹ്രസ്വ ചിത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. 'കവച'ത്തിന്റെ ഓൺലൈൻ പതിപ്പിന്റെ പ്രകാശന കർമ്മം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസ്, ആരോഗ്യ കേരളം ജില്ലാ പോഗ്രാം മാനേജർ ഡോ.രാമൻ സ്വാതി വാമൻ, ജില്ലാ സർവ്വിലൻസ് ഓഫീസർ ഡോ.എ.ടി.മനോജ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. nhmkasaragod/kavacham എന്ന യുട്യൂബ് വിലാസത്തിൽ പൊതുജനങ്ങൾക്കും ഹ്രസ്വ ചിത്രം കാണാം. ഫോട്ടോ അടിക്കുറിപ്പ്:shortfilm ആരോഗ്യ വകുപ്പ് തയ്യാറാക്കിയ 'കവചം' ഹ്രസ്വ ചിത്രത്തിൽ നിന്ന്
Next Story