Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2020 11:34 PM GMT Updated On
date_range 2020-05-23T05:04:01+05:30വിടവാങ്ങൽ ഖുതുബയില്ലാതെ അവസാന വെള്ളിയാഴ്ചയും കടന്നുപോയി
text_fieldsകാസർകോട്: റമദാനിലെ അവസാന വെള്ളിയാഴ്ചയും കടന്നുപോയപ്പോൾ അത് വിശ്വാസികളുടെ നൊമ്പരമായി. ഇത്തവണ റമദാനിൽ അഞ്ച് വെള്ളിയാഴ്ചകളാണുണ്ടായിരുന്നത്. എന്നാൽ, കോവിഡ് ഭീതി കാരണം പള്ളികൾ അടച്ചിടേണ്ടിവന്നതിനാൽ റമദാനിൽ ജുമുഅ ഖുതുബ നടന്നില്ല. റമദാനിന് മുമ്പ് മൂന്നു ജുമുഅകളാണ് വിശ്വാസികൾക്ക് പള്ളികൾ അടച്ചിട്ടതിനാൽ നഷ്ടപ്പെട്ടത്. വിടവാങ്ങൽ ഖുത്തുബയും ജുമുഅയും ഇല്ലാതിരുന്നത് പഴമക്കാർക്കും പുതുതലമുറക്കും ആദ്യാനുഭവമായി. റമദാനിൽ പള്ളികളിൽ വിശ്വാസികൾ നിറയുന്ന കാഴ്ചകളും ഇത്തവണ ഇല്ലാതായി. തറാവീഹ് നമസ്കാരമടക്കം വിശ്വാസികൾ വീടുകളിൽ നിർവഹിച്ചു. പലരും കുടുംബത്തോടൊപ്പമാണ് ആരാധനകളിൽ മുഴുകിയത്. 'അസ്സലാമു അലൈക്കും യാ ശഹറു റമദാൻ' എന്ന ഇമാമിൻെറ റമദാനിന് വിടചൊല്ലിയുള്ള പ്രഭാഷണവും വിശ്വാസികൾക്ക് ഇത്തവണ കേൾക്കാനായില്ല.
Next Story