Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2020 11:34 PM GMT Updated On
date_range 21 May 2020 11:34 PM GMTബാലചന്ദ്രൻ നീലേശ്വരം അനുസ്മരണം
text_fieldsbookmark_border
നീലേശ്വരം: പ്രസ്ഫോറം മുന്‍ പ്രസിഡൻറ് ബാലചന്ദ്രന് നീലേശ്വരത്തിൻെറ രണ്ടാം ചരമവാര്‍ഷിക ദിനം നടത്തി. പ്രത്യേക വാട്സ്ആപ് ഗ്രൂപ്പിലാണ് നിശ്ചിത സമയത്ത് പ്രാസംഗികരും കാണികളും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നത്. കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡൻറ് മുഹമ്മദ് ഹാഷിം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസ്ഫോറം പ്രസിഡൻറ് ഉപേന്ദ്രന് മടിക്കൈ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയര്മാന് പ്രഫ. കെ.പി. ജയരാജന് അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമപ്രവർത്തകൻ വിനോയ് മാത്യു, കാഞ്ഞങ്ങാട് പ്രസ്ഫോറം പ്രസിഡൻറ് ഇ.വി. ജയകൃഷ്ണന്, നഗരസഭ കൗണ്‍സിലര്‍ എറുവാട്ട് മോഹനന്, സി.പി.എം നീലേശ്വരം ഏരിയ കമ്മിറ്റി അംഗം പാറക്കോല്‍ രാജന്, സി.പി.ഐ തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി പി. വിജയകുമാര്‍, ബി.ജെ.പി തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന് എന്നിവര്‍ സംസാരിച്ചു. എം.വി. ഭരതന് നീലേശ്വരം പരിപാടി നിയന്ത്രിച്ചു. പ്രസ്ഫോറം സെക്രട്ടറി സര്‍ഗം വിജയന് സ്വാഗതവും ജോ. സെക്രട്ടറി എ.വി. സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story