Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2020 11:34 PM GMT Updated On
date_range 21 May 2020 11:34 PM GMTജില്ലയില്‍ ഒരാള്‍ക്കുകൂടി കോവിഡ്, ചികിത്സയിലുള്ളത് 19 പേര്
text_fieldsbookmark_border
ദുബൈയില്‍നിന്ന് വന്ന ചെങ്കള സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത് കാസർകോട്: വ്യാഴാഴ്ച ജില്ലയില്‍ ഒരാള്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മേയ് 18ന് ദുബൈയില്‍നിന്ന് വന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 41 വയസ്സുള്ള ചെങ്കള സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19 ആയി. ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2460 പേരാണ്. ഇതില്‍ വീടുകളില്‍ 2007 പേരും ആശുപത്രികളില്‍ 453 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 282 സാമ്പിളുകളുടെ പരിശോധനഫലം ലഭിക്കാനുണ്ട്. പുതുതായി രണ്ടുപേരെകൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സൻെറിനല്‍ സർവേ ഭാഗമായി 633 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 628 പേരുടെ റിസൽട്ട് നെഗറ്റിവ് ആണ്. അഞ്ചു സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story