കളനാട്​ തോടരികിൽ മാലിന്യം കുന്നുകൂടുന്നു

05:38 AM
17/05/2018
കാസർകോട്: ഉദുമ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ . ഒരുകാലത്ത് പ്രദേശത്തെ കാർഷികസമ്പന്നതക്ക് മുഖ്യപങ്കു വഹിച്ചിരുന്ന തോട്ടിലാണ് സാമൂഹികവിരുദ്ധർ മാലിന്യം തള്ളുന്നത്. മാലിന്യം കുമിഞ്ഞുകൂടുകയും കാടുപിടിക്കുകയും ചെയ്തതോടെ ആറുമീറ്ററോളം വീതിയുണ്ടായിരുന്ന തോട് ഇപ്പോൾ ഏതാനും അടി മാത്രമുള്ള നീർച്ചാലായി. സമീപങ്ങളിലെ കൃഷി നിലച്ചതോടെയാണ് തോടി​െൻറ നാശം ആരംഭിക്കുന്നത്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്. ഇരുട്ടി‍​െൻറ മറവില്‍ വിസര്‍ജ്യമാലിന്യങ്ങളും അറവുമാലിന്യം വരെ തള്ളുന്നുണ്ടത്രെ. പലതവണ തോട് വൃത്തിയാക്കിയിരുന്നെങ്കിലും പിന്നീട് പതിന്മടങ്ങ് മാലിന്യം വർധിക്കുകയാണുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
Loading...
COMMENTS