പോസ്​റ്റ്​ മെട്രിക് ഹോസ്​റ്റല്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

05:42 AM
14/03/2018
കാസർകോട്: ജില്ലയില്‍ പട്ടികവര്‍ഗ വികസനവകുപ്പി​െൻറ കീഴില്‍ രാവണേശ്വരം കുന്നുംപാറ എന്ന സ്ഥലത്ത് പെണ്‍കുട്ടികള്‍ക്കായി പുതുതായി ആരംഭിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് പ്ലസ് വണിന് മുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ പെണ്‍കുട്ടികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നവര്‍ ജാതി, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം ട്രൈബല്‍ െഡവലപ്മ​െൻറ് ഓഫിസില്‍ ലഭ്യമാക്കണം. ഫോണ്‍ നമ്പര്‍, വിലാസം, പിന്‍കോഡ്, പഠിക്കുന്ന സ്ഥാപനത്തില്‍നിന്ന് വീട്ടിലേക്കുള്ള ദൂരം എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04994-255466. ..................
COMMENTS