അന്തരീക്ഷ താപനില ഉയരുന്നു; സൂര്യാതപം കരുതിയിരിക്കുക

05:42 AM
14/03/2018
കാസർകോട്: അന്തരീക്ഷ താപനില കൂടിയതോടെ ഉച്ചസമയങ്ങളില്‍ വെയില്‍ കൊള്ളരുതെന്ന് ഡി.എം.ഒ അറിയിച്ചു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇത് ശരീരത്തി​െൻറ പല നിർണായകമായ പ്രവര്‍ത്തനങ്ങളും തകരാറിലാക്കാന്‍ സാധ്യതയുണ്ട്. ഇതാണ് സൂര്യാതപം എന്നു പൊതുവേ പറയുന്നത്. നേരിട്ട് വെയിലേല്‍ക്കുന്ന കൈകളുടെ പുറംഭാഗം, മുതുക്, മുഖം, കഴുത്തി​െൻറ പിന്‍വശം തുടങ്ങിയ ശരീരഭാഗങ്ങളില്‍ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലുമാണ് സാധാരണ ഉണ്ടാകുന്നത്. ചിലര്‍ക്ക് തീപൊള്ളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെയുള്ള കുമിളകളും പൊള്ളലേറ്റ ഭാഗങ്ങളില്‍ കാണാറുണ്ട്. ഇങ്ങനെ ഉണ്ടായാല്‍ ഡോക്ടറെ കണ്ട് ചികിത്സയെടുക്കണം. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നതും ചെലവഴിക്കുന്നതും ഒഴിവാക്കുക. ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടൻ വെയിലത്തുനിന്ന് മാറി നില്‍ക്കുക. തണുത്ത വെള്ളംകൊണ്ട് ശരീരം തുടക്കുക. കൈകാലുകളും മുഖവും കഴുകുക. ധാരാളം വെള്ളം കുടിക്കുക. ഇരുചക്രവാഹന യാത്രക്കാര്‍ ശ്രദ്ധിക്കുക. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. ചൂട് കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വെയിലത്ത് ഇറങ്ങാതിരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകരുത്.
COMMENTS