ജില്ലയില്‍ ഡിജിറ്റല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏകോപിപ്പിക്കൽ; ശിൽപശാല ഇന്ന്

05:42 AM
14/03/2018
കാസർകോട്: ജില്ലയെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയാക്കി മാറ്റുന്നതി​െൻറ ആദ്യപടിയായി ബുധനാഴ്ച കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും ഡിജിറ്റല്‍ വളൻറിയര്‍മാര്‍ക്കുമുള്ള ശിൽപശാല നടക്കും. ഡിജിറ്റല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ െതരഞ്ഞെടുപ്പ് നടന്നുവരുകയാെണന്ന് ജില്ല ഇ-ഗവേണന്‍സ് സൊസൈറ്റി പ്രോജക്ട് മാനേജര്‍ ശ്രീരാജ് പി. നായര്‍, വികാസ് പീഡിയ സ്‌റ്റേറ്റ് കോഒാഡിനേറ്റര്‍ സി.വി. ഷിബു എന്നിവര്‍ അറിയിച്ചു. ഒറ്റപ്പെട്ട ഓണ്‍ലൈന്‍ ഡിജിറ്റല്‍ സംവിധാനങ്ങളെ ജില്ലതലത്തില്‍ ഏകോപിപ്പിക്കുന്നതിനുള്ള നടപടിയാണ് ആരംഭിച്ചത്. ജില്ല ഭരണകൂടത്തി​െൻറയും ജില്ല ഇ--ഗവേണന്‍സ് സൊസൈറ്റിയുടെയും കേന്ദ്ര- ഇലക്ട്രോണിക്‌സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിനുകീഴിലെ വികാസ്പീഡിയ ഓണ്‍ലൈന്‍ പോര്‍ട്ടലി​െൻറയും നേതൃത്വത്തില്‍ അക്ഷയ, ലീഡ് ബാങ്ക്, നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സ​െൻറര്‍ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ഡിജിറ്റല്‍ യജ്ഞത്തി​െൻറ ഭാഗമായാണ് സമ്പൂര്‍ണ ഡിജിറ്റൈസേഷനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഡിജിറ്റല്‍- ഓണ്‍ലൈന്‍ ഏകോപനം നടക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ ജില്ലയാണ് കാസര്‍കോട്. ഏകദിന ശിൽപശാല ഇന്ന് രാവിലെ 10ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു അധ്യക്ഷത വഹിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍, സ്വകാര്യ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെ വിദഗ്ധരും പങ്കെടുക്കും. ഫോണ്‍: 9656347995.
Loading...
COMMENTS