മുറ്റത്തൊരു മാവ് പദ്ധതിയുമായി സ്‌കൗട്ട്‌സ് ആൻഡ്​ ഗൈഡ്‌സ്

05:20 AM
14/01/2018
കാസര്‍കോട്: ദ മാംഗോ ട്രീയുടെ ആഭിമുഖ്യത്തിൽ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കീഴൂര്‍ തെരുവത്തെ 200 വീടുകളില്‍ മുറ്റത്തൊരു മാവ് പദ്ധതി നടപ്പാക്കുമെന്ന് സംഘാടകർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ചെമ്മനാട് പഞ്ചായത്തിലെ കീഴൂരിൽ രണ്ട് ഗ്രാമങ്ങളിലെ വീടുകളിലാണ് നാലു വര്‍ഷംകൊണ്ട് കായ്ക്കുന്ന മാവിന്‍തൈകള്‍ വിതരണംചെയ്യുക. മാവുകളുടെ സംരക്ഷണ ചുമതല ഓരോ വീട്ടിലെ കുട്ടികള്‍ക്കാണ് നല്‍കുക. മൂന്നുമാസം കൂടുേമ്പാൾ റോവർ സ്കൗട്ടുകാർ നേരിട്ട് പോയി നിരീക്ഷിക്കും. ആദ്യ തൈ കീഴൂർ കളരിയമ്പലം പരിസരത്ത് നട്ടുപിടിപ്പിക്കും. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കല്ലട്ര അബ്ദുൽ ഖാദർ ഉദ്ഘാടനംചെയ്യും. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ വി. ബാലകൃഷ്ണൻ മുഖ്യാതിഥിയാകും. പദ്ധതിയുടെ ഭാഗമായി എജുക്കേഷൻ ഫോറം എന്ന വിദ്യാഭ്യാസ സംഘടനയുടെ സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്ക് ജില്ലതല ക്വിസ് മത്സരം നടത്തും. തെരുവത്തെ കെ.വി. സുരേഷ്കുമാറി​െൻറ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാർത്തസമ്മേളനത്തിൽ കെ.വി. സുരേഷ്കുമാർ, റോവർ സ്കൗട്ട് ലീഡർ ബി.കെ. മുഹമ്മദ്കുഞ്ഞി, അജിത് സി. കളനാട് എന്നിവർ പെങ്കടുത്തു.
Loading...
COMMENTS