സംസ്ഥാന ടെക്നിക്കൽ കായികമേള ചെറുവത്തൂരിൽ തുടങ്ങി

05:36 AM
13/01/2018
ചെറുവത്തൂർ: 35ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളക്ക് ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്കൂളിൽ തുടക്കം. 44 വിദ്യാലയങ്ങളിൽനിന്നായി 950 കായികതാരങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. ഇതിൽ 100 പേർ പെൺകുട്ടികളാണ്. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 58 ഇനങ്ങളിലാണ് മൂന്നു ദിവസങ്ങളിലായി മത്സരം നടക്കുക. ആദ്യദിനം 10 ഇനങ്ങൾ പൂർത്തിയായപ്പോൾ 10 പോയൻറ് നേടി വട്ടക്കുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂൾ ഒന്നാംസ്ഥാനെത്തത്തി. അഞ്ചു പോയൻറ് നേടി കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ രണ്ടാം സ്ഥാനത്താണ്. കായികമേള എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജാനകി അധ്യക്ഷതവഹിച്ചു. ഇന്ത്യൻ ഫുട്ബാൾ താരം എം. സുരേഷ് ദീപശിഖ കൊളുത്തി. മാധവൻ മണിയറ, എ.സി. വേലായുധൻ, പി. ഫൗസിയ, കെ. കുഞ്ഞിരാമൻ, എൻ. ദേവിദാസ്, ടി.വി. ഗോവിന്ദൻ, പി.ടി. ജോസഫ്, പി. വിജയകുമാർ, എം. ഭാസ്കരൻ എന്നിവർ സംസാരിച്ചു. വി.എ. ശംസുദ്ദീൻ സ്വാഗതവും കെ. പ്രദീപ് നന്ദിയും പറഞ്ഞു.
COMMENTS