ഒട്ടുമാവിൻതൈ വിതരണവും ക്വിസ്​ മത്സരവും

05:36 AM
13/01/2018
ഉദുമ: ചന്ദ്രഗിരി ഫ്രൻഡ്സ് റോവർ സ്കൗട്ടി​െൻറ നേതൃത്വത്തിൽ ചെമ്മനാട് പഞ്ചായത്തിലെ രണ്ടു ഗ്രാമങ്ങളിൽ ഒട്ടുമാവിൻതൈകൾ നട്ടുപിടിപ്പിക്കും. 14ന് കീഴൂർ കളരി അമ്പല പരിസരത്താണ് പരിപാടി. പദ്ധതിയുടെ ഭാഗമായി അഞ്ചുമുതൽ 12വരെ ക്ലാസിലുള്ള കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കല്ലട്ര അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്യും. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ ഡയറക്ടർ വി. ബാലകൃഷ്ണൻ മുഖ്യാതിഥിയാകും. സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന--ജില്ല ഭാരവാഹികൾ പെങ്കടുക്കും. ക്വിസ് മത്സരത്തിൽ പെങ്കടുക്കുന്നവർ വിദ്യാലയ മേലധികാരികളുടെ സാക്ഷ്യപത്രവുമായി രാവിലെ 9.30ന് കീഴൂർ തെരുവത്ത് എത്തിച്ചേരണം. ഫോൺ: 9447264696, 9497292731. ...............
COMMENTS