ഇരുപത് വർഷത്തെ നാട്ടുകാരുടെ മുറവിളിക്ക് പരിഹാരമായി; കണ്വതീർഥ റോഡ് ടാറിങ് ആരംഭിച്ചു

05:36 AM
13/01/2018
മഞ്ചേശ്വരം: വർഷങ്ങളായി ടാറിങ് നടത്താതെ റോഡ് തകർന്നതുമൂലം ഗതാഗതം ദുസ്സഹമായ കണ്വതീർഥ റോഡ് ടാറിങ് ആരംഭിച്ചു. മഞ്ചേശ്വരം പഞ്ചായത്തിലെ ഒന്നാം വാർഡായ ഇവിടെ 20 വർഷം മുമ്പാണ് അവസാനമായി റോഡ് ടാറിങ് നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. പിന്നീട് അധികൃതരുടെ അവഗണനമൂലം ഇവിടെ ടാറിങ് നടത്താത്തതിനാൽ റോഡ് കുണ്ടുംകുഴിയുമാവുകയായിരുന്നു. ഇതുമൂലം ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാവുകയും ചെയ്തു. ഇതിനെതിരെ പ്രദേശത്തെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ജില്ല പഞ്ചായത്ത് റോഡ് നിർമാണത്തിന് 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. കണ്വതീർഥ ബീച്ച് വരെയുള്ള ഒരുകിലോമീറ്റർ റോഡാണ് നിർമാണം ആരംഭിച്ചത്.
COMMENTS