പെണ്‍കുട്ടിയോട്​ അപമര്യാദയായി പെരുമാറിയ യുവാവിനെ കൈകാര്യംചെയ്തു

05:36 AM
13/01/2018
മഞ്ചേശ്വരം: ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ ആള്‍ക്കൂട്ടം കൈകാര്യംചെയ്തു. വ്യാഴാഴ്ച ഉപ്പള കണ്ണാടിപ്പാറയിലാണ് സംഭവം. ഉപ്പളയിലെ കടയില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടിയെയാണ് കാറിലെത്തിയ യുവാവ് കടന്നുപിടിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി നിലവിളിച്ചതോടെ ഓടിയെത്തിയവര്‍ യുവാവിനെ വളഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. അതിനിടെ, യുവാവ് കാര്‍ ഉപേക്ഷിച്ച് ഒരു ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പറയുന്നു. സംഭവത്തില്‍ കണ്ണാടിപ്പാറയിലെ നിഷാദിനെതിരെ കുമ്പള പൊലീസ് കേസെടുത്തു.
COMMENTS