വെൽഫെയർ പാർട്ടി പൊതുയോഗം നാളെ

05:36 AM
13/01/2018
കാസർകോട്: 'നീതിയുടെ രാഷ്ട്രീയത്തിന് കരുത്തേകുക' എന്ന പ്രമേയത്തിൽ നടന്നുവരുന്ന വെൽഫെയർ പാർട്ടി സംഘടന കാമ്പയി​െൻറ ഭാഗമായി കാസർകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുയോഗം ശനിയാഴ്ച വൈകീട്ട് 4.30ന് മൊഗ്രാൽപുത്തൂരിൽ നടക്കും. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ശഫീഖ് ഉദ്ഘാടനംചെയ്യും. ജില്ല ജനറൽ സെക്രട്ടറി സി.എച്ച്. ബാലകൃഷ്ണൻ, സംസ്ഥാന പ്രതിനിധിസഭ അംഗം അമ്പുഞ്ഞി തലക്ലായി, മണ്ഡലം പ്രസിഡൻറ് മുഹമ്മദ് വടക്കേക്കര എന്നിവർ സംസാരിക്കും.
COMMENTS