സമ്മേളനം കഴിഞ്ഞ്​ മടങ്ങിയ സി.പി.എം പ്രവർത്തകർക്കുനേരെ കല്ലേറ്​; രണ്ടുപേർക്ക്​ പരിക്ക്​

05:36 AM
13/01/2018
ഉദുമ: സി.പി.എം ജില്ല സമ്മേളനം കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന സി.പി.എം പ്രവർത്തകർക്കുനേരെയുണ്ടായ കല്ലേറിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അമ്പലത്തറ ഇരിയയിലെ ഹസൈനാർ (42), മടിക്കൈയിലെ രാജൻ മല്ലപ്പള്ളി (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സമ്മേളനത്തിൽ പെങ്കടുത്ത് മടങ്ങുകയായിരുന്ന വാഹനങ്ങൾക്കുനേരെ പൊയ്നാച്ചി, ബട്ടത്തൂർ, മൈലാട്ടി എന്നിവിടങ്ങളിലാണ് കല്ലേറുണ്ടായത്. ഇതേതുടർന്ന് സി.പി.എം പ്രവർത്തകർ ബട്ടത്തൂരിൽ ബി.ജെ.പി സ്ഥാപിച്ച ബസ് വെയ്റ്റിങ് ഷെഡ് അടിച്ചുതകർത്തു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയതോടെയാണ് സംഘർഷാവസ്ഥക്ക് അയവുണ്ടായത്.
COMMENTS