ഭവനനിർമാണത്തിന്​ ബാങ്ക്​ സഹായം

05:36 AM
13/01/2018
ഉദുമ: കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന പരവനടുക്കം അനാഥമന്ദിരത്തിലെ അഞ്ച് കുട്ടികൾക്ക് നിർമിച്ചുനൽകുന്ന ഭവനനിർമാണത്തിന് പെരുമ്പള സർവിസ് സഹകരണ ബാങ്കി​െൻറ പൊതുനന്മ ഫണ്ടിൽനിന്ന് 25,000 രൂപ അനുവദിച്ചു. എ. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡൻറ് അഡ്വ. കെ. കുമാരൻ നായർ ചെമ്മനാട് പഞ്ചായത്ത് അധികൃതർക്ക് ചെക്ക് കൈമാറി. ബാങ്ക് സെക്രട്ടറി പുഷ്പ, ഡയറക്ടർമാരായ ഇ. രാഘവൻ, എം. സുരേന്ദ്രൻ പണിക്കർ, സുമിത്ര, ലക്ഷ്മി ചെട്ടുംകുഴി, കേശവൻ എന്നിവർ സംസാരിച്ചു.
COMMENTS