സ്മരണിക വിതരണോദ്ഘാടനം

05:35 AM
14/02/2018
എടനീർ: സ്വാമിജീസ് ഹയർസെക്കൻഡറി സ്കൂൾ രജതജൂബിലിയോടനുബന്ധിച്ച് രൂപകൽപനചെയ്ത സ്മരണിക 'നൊസ്റ്റാൾജിയ-2017' വിതരണോദ്ഘാടനം ദേശീയ അധ്യാപക അവാർഡ് ജേതാവ് സീതാരാമ മല്ലം നിർവഹിച്ചു. ആദ്യപതിപ്പ് പ്രിൻസിപ്പൽ എ.എൻ. നാരായണൻ ഏറ്റുവാങ്ങി. സ്മരണികയുടെ മുഖചിത്രം രൂപകൽപന ചെയ്ത പ്ലസ്‌ ടു വിദ്യാർഥി എം.വി. നിരഞ്ജനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ എ.എൻ. നാരായണൻ അധ്യക്ഷത വഹിച്ചു. സ്മരണിക ചെയർമാൻ വെങ്കട്ട് ഭട്ട് എടനീർ, മുഖ്യരക്ഷാധികാരി കേശവൻ നമ്പൂതിരി തുടങ്ങിയവർ മുഖ്യാതിഥികളായി. സജി പി. മാത്യു, ഐ.കെ. വാസുദേവൻ, എം. ഗംഗാധരൻ, കെ.സി. ഫ്രാൻസിസ്, മധുസൂദനൻ, കെ. പ്രവീൺകുമാർ, വി.വി. ശ്യാമള, ടി.എം. ശ്രീജ, എം. ദീപ, കെ. ജയശ്രീ, ജി.കെ. ഗോപേഷ്, ടി. ശ്രീപതി, -----------എൻ. ഹരീഷ------------ എന്നിവർ സംസാരിച്ചു. silver jubilee രജതജൂബിലി ദേശീയ അധ്യാപക അവാർഡ് ജേതാവ് സീതാരാമ മല്ലം നിർവഹിക്കുന്നു
COMMENTS