സൗജന്യ പരിശീലനം

05:35 AM
14/02/2018
പൊവ്വല്‍: എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികള്‍ക്ക് പൊവ്വല്‍ സൂപ്പര്‍ സ്റ്റാര്‍ ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ് ഒരുക്കിയ ശ്രദ്ധേയമായി. പൊവ്വല്‍ സ്വദേശിയും സിജി െട്രയിനറുമായ ശരീഫ് പൊവ്വലാണ് ക്ലാസിന് നേതൃത്വം നല്‍കുന്നത്. സൂപ്പര്‍ സ്റ്റാര്‍ കെട്ടിടത്തില്‍ നടന്ന മുന്നൊരുക്കം പരിപാടി ആദൂര്‍ സി.െഎ മാത്യു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് കെ.പി. ഹമീദ് അധ്യക്ഷത വഹിച്ചു. ഖാലിദ് പൊവ്വല്‍ ക്ലാസെടുത്തു. സൂപ്പര്‍ സ്റ്റാര്‍ ഗള്‍ഫ് കമ്മിറ്റി സെക്രട്ടറി ബി.എച്ച്. ഹമീദ്, പൊവ്വല്‍ ജമാഅത്ത് സെക്രട്ടറി റൗഫ് പളലി, ഗള്‍ഫ് കമ്മിറ്റി വൈസ് പ്രസിഡൻറ് പി.എം. അലി എന്നിവർ സംസാരിച്ചു. സി.എച്ച്. ഖാദര്‍, അസീസ് നെല്ലിക്കാട്, ലത്തീഫ് മാസ്തിക്കുണ്ട്, -----------നെച്ച----------, പി.എ. അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു. ക്ലബ് സെക്രട്ടറി ഹസൈനാര്‍ സ്വാഗതം പറഞ്ഞു.
COMMENTS