You are here
ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് പട്ടിക: ഇത്തവണ ഇൻറർവ്യൂ ഇല്ല
ചെറുവത്തൂർ: ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികക്ക് ഇത്തവണ ഇൻറർവ്യൂ ഇല്ല. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇൻറർവ്യൂ ഒഴിവാക്കിയാണ് ഇക്കുറി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽനിന്ന് സർട്ടിഫിക്കറ്റ് പരിശോധന നടത്തിയശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. സർട്ടിഫിക്കറ്റ് പരിശോധന ഉടൻ നടത്തി മേയ് മാസത്തിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് നീക്കം.
14 ജില്ലകളിലുമായി 10,000 പേരാണ് പട്ടിയിൽ ഉൾപ്പെട്ടത്. ഇതിൽ 5185 പേർ മെയിൻ ലിസ്റ്റിലും ബാക്കിയുള്ളവർ സപ്ലിമെൻററി ലിസ്റ്റിലുമാണ്. 750 പേരെ ഉൾപ്പെടുത്തിയ തിരുവനന്തപുരം ജില്ലയിലാണ് ഇക്കുറി കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളത്. 100 പേർ ഉൾപ്പെട്ട വയനാടാണ് കുറവ്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽനിന്ന് 2538 പേർക്കാണ് നിയമനം നൽകിയത്. 366 പേരെ നിയമിച്ച തിരുവനന്തപുരത്താണ് കൂടുതൽ നിയമനം നടന്നത്. 67 നിയമനങ്ങൾ മാത്രം നടന്ന ഇടുക്കിയിലാണ് ഏറ്റവും കുറവ്. ഒരു വർഷത്തോളമായി മുഴുവൻ ജില്ലകളിലും റാങ്ക് ലിസ്റ്റ് റദ്ദായിട്ട്. നിലവിൽ 241 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഇതിൽ തിരുവനന്തപുരം 49, എറണാകുളം 42, കൊല്ലം 35, കണ്ണൂർ 39, പാലക്കാട് 28, ആലപ്പുഴ 13, വയനാട് 12, മലപ്പുറം 12, കോഴിക്കോട് ഒമ്പത്, ഇടുക്കി രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.