വിഷുദിനത്തില്‍ കൈനീട്ടവുമായി ഭഗത് സിങ്​ സാംസ്കാരിക പ്രവർത്തകർ

05:47 AM
17/04/2018
പെരിയ: വിഷുദിനത്തിൽ വയോധികർക്ക് വിഷുക്കൈനീട്ടവുമായി പുല്ലൂര്‍ വിഷ്ണുമംഗലം മണ്ണട്ടയിലുള്ള ഷഹീസ് ഭഗത്‌സിങ് സാംസ്‌കാരിക സമിതി പ്രവര്‍ത്തകർ. പ്രദേശത്തെ മുപ്പതോളം വീടുകളില്‍ നേരിട്ടെത്തിയാണ് വിഷുക്കോടിയും വിഷുക്കൈനീട്ടവും വിതരണം ചെയ്തത്. രോഗംമൂലം അവശത അനുഭവിക്കുന്ന വയോധികർക്കാണ് വിഷു ദിനത്തിൽ സന്തോഷവുമായി ഇവർ എത്തിയത്. മീഡിയവണ്‍ സിനീയര്‍ സബ് എഡിറ്റര്‍ സായികുമാർ, സാംസ്കാരിക സമിതി പ്രസിഡൻറ് ഹരീഷ് മണ്ണട്ട, സെക്രട്ടറി നിതിൻകുമാർ, മിതേഷ് മണ്ണട്ട, രമേശൻ തുടങ്ങിയവർ പെങ്കടുത്തു.
COMMENTS