ഡോക്ടര്‍മാരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളി ^എ.ഐ.വൈ.എഫ്

05:47 AM
17/04/2018
ഡോക്ടര്‍മാരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളി -എ.ഐ.വൈ.എഫ് കാസർകോട്: സംസ്ഥാനത്ത് ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ജനവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് എ.െഎ.വൈ.എഫ് ആരോപിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒ.പി. സമയം നീട്ടിയതാണ് സമരത്തിനാധാരമായ വിഷയം. ആരോഗ്യരംഗത്ത് ജനതാല്‍പര്യം മുന്‍നിറുത്തി സര്‍ക്കാര്‍ നടപ്പാക്കുന്ന 'ആര്‍ദ്രം' പദ്ധതിക്കെതിരെ ഡോക്ടർമാർ രംഗത്തുവരുന്നത് സംശയാസ്പദമാണ്. ഒരു ഡോക്ടര്‍ മാത്രം ഉണ്ടായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയപ്പോള്‍ ഡോക്ടര്‍മാരുടെ എണ്ണം മൂന്ന് ആയി വര്‍ധിപ്പിച്ചു. നാല് നഴ്‌സുമാരും ലാബ് ടെക്‌നിഷ്യന്മാരും അധികമായി നിയമിക്കപ്പെട്ടു. എന്നിട്ടും സര്‍ക്കാര്‍ ആശുപത്രികള്‍ ഉച്ച കഴിഞ്ഞ് പ്രവർത്തിക്കേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വാശി പിടിക്കുന്നതി​െൻറ ഉദ്ദേശ്യം സ്വകാര്യ ആശുപത്രി ലോബികളെ സഹായിക്കാനാണ്. സ്വകാര്യ പ്രാക്ടിസിന് ഭംഗമുണ്ടാകുമെന്നതും ഡോക്ടര്‍മാരില്‍ ഒരു വിഭാഗത്തിനെ ഈ സമരത്തിലേക്ക് നയിച്ചു. രോഗികളെ വെല്ലുവിളിക്കുന്ന സമരം അടിയന്തരമായി പിന്‍വലിക്കണം. അല്ലാത്തപക്ഷം ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. ആശുപത്രി ബഹിഷ്‌കരിച്ച് സ്വകാര്യ പ്രാക്ടിസ് നടത്തുന്ന കേന്ദ്രങ്ങളിലേക്ക് എ.ഐ.വൈ.എഫ് പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. കാസർകോട് പ്രസ്ക്ലബിൽ നടന്ന വാർത്തസമ്മേളനത്തിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, ജില്ല സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ, പ്രസിഡൻറ് ബിജു ഉണ്ണിത്താൻ എന്നിവർ പെങ്കടുത്തു.
COMMENTS