അരങ്ങ് 2018 കായികമത്സരങ്ങൾ

05:44 AM
17/04/2018
പെരിയ: പുല്ലൂർ പെരിയ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി​െൻറ അരങ്ങ് -2018 കായികമത്സരങ്ങൾ നടന്നു. കുടുംബശ്രീ ഇരുപതാം വാർഷികാഘോഷത്തി​െൻറ ഭാഗമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. പുല്ലൂർ പെരിയ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.വി. വേലായുധൻ ഉദ്ഘാടനംചെയ്തു. വാർഡംഗം സി.എ. സതീശൻ അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി. ബിന്ദു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം. ഇന്ദിര, വാർഡ് മെംബർമാരായ എ. സന്തോഷ്കുമാർ, സി. കൃഷ്ണകുമാർ, കെ. ഉഷ, സീത, ശശിധരൻ, സരോജിനി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സി.ഡി.എസ് മെംബർ ധന്യ സ്വാഗതം പറഞ്ഞു. കായികമത്സരങ്ങളിൽ രണ്ടാം വാർഡായ ആയമ്പാറ ഒന്നാം സ്ഥാനത്തിനും 10ാം വാർഡായ വിഷ്ണുമംഗലം രണ്ടാം സ്ഥാനത്തിനും അർഹരായി. കായികമത്സരങ്ങൾക്ക് ബി.വി. വേലായുധനാണ് സമ്മാനം നൽകിയത്.
Loading...
COMMENTS