കലാകായിക മത്സരങ്ങൾ

05:44 AM
17/04/2018
കാഞ്ഞങ്ങാട്: കുടുംബശ്രീ 20ാം വാർഷികാഘോഷത്തി​െൻറ ഭാഗമായി അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അരങ്ങ്- -2018 കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരൻ ഉദ്‌ഘാടനം ചെയ്തു. സി.ഡി.എസ്‌ ചെയർപേഴ്‌സൻ ടി. ശോഭ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ സി.എം. സൈനബ, അജാനൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. രാഘവൻ, മെംബർമാരായ ശകുന്തള, ബിന്ദു, കെ.എം. ഗോപാലൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് ദേവി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്‌സൻ രത്നകുമാരി സ്വാഗതവും മെംബർ എൽ.കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Loading...
COMMENTS