Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 4:59 AM GMT Updated On
date_range 2018-04-04T10:29:59+05:30യൂത്ത്ലീഗ് മുനിസിപ്പൽ ക്യാമ്പ് സമാപിച്ചു
text_fieldsകാസർകോട്: 'ഫാഷിസത്തിനെതിരെ മതേതര പ്രതിരോധം' എന്ന പ്രമേയത്തിൽ ഏപ്രിൽ 27ന് നടക്കുന്ന മുസ്ലിം യൂത്ത്ലീഗ് കാസർകോട് മുനിസിപ്പൽ സമ്മേളനത്തിെൻറ മുന്നോടിയായി സംഘടിപ്പിച്ച എക്സിക്യൂട്ടിവ് ക്യാമ്പ് 'യുവതീരം' സമാപിച്ചു. വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ കർമപദ്ധതികൾ തയാറാക്കുകയും വിവിധ പ്രമേയങ്ങൾ അംഗീകരിക്കുകയുംചെയ്തു. നെല്ലിക്കുന്ന് ബങ്കരക്കുന്നിൽ നടന്ന ക്യാമ്പ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഹക്കീം അജ്മൽ അധ്യക്ഷതവഹിച്ചു. സ്വാഗതസംഘം ചെയർമാൻ അബ്ബാസ് ബീഗം പതാക ഉയർത്തി. തുടർന്ന് യുവതയുടെ ലക്ഷ്യവും ശാസ്ത്രീയസംഘാടനവും എന്ന വിഷയം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.പി. അൻവർസാദത്തും മുസ്ലിംലീഗ് ചരിത്രവും വർത്തമാനവും എന്ന വിഷയം ഉസ്മാൻ താമരത്തും മുസ്ലിംലീഗും കാസർകോടും എന്ന വിഷയം മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് ടി.ഇ. അബ്ദുല്ലയും അവതരിപ്പിച്ചു. സംഘടന ചർച്ചക്ക് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്റഫും ജില്ല പ്രസിഡൻറ് അഷ്റഫ് എടനീരും മറുപടി പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹിം, കെ.എം. ബഷീർ, എ.എ. അസീസ്, ഹമീദ് ബെദിര, കെ.എം. അബ്ദുറഹ്മാൻ, സഅദ് ബാങ്കോട്, ഹസൻകുട്ടി പതിക്കുന്നിൽ, ഫൈസൽ മാസ്റ്റർ, ഹനീഫ നെല്ലിക്കുന്ന്, എം.ഇ. അബ്ദുറഹ്മാൻ, അഹ്മദ്കുട്ടി ഹാജി, ഖമറുദ്ദീൻ താഹിർ, അബ്ദുറഹീം, ഇർഷാദ് നെല്ലിക്കുന്ന്, മുനിസിപ്പൽ കൗൺസിലർമാരായ സിയാന, ഹാജറ തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു.
Next Story