പാതയോര വൃക്ഷവത്​കരണം: കെ.എസ്.ടി.പി വാക്ക് പാലിക്കണം -^പരിഷത്ത്

05:28 AM
13/09/2017
പാതയോര വൃക്ഷവത്കരണം: കെ.എസ്.ടി.പി വാക്ക് പാലിക്കണം --പരിഷത്ത് ചെറുവത്തൂർ: കാസർകോട് ചന്ദ്രഗിരി പാലം മുതൽ കാഞ്ഞങ്ങാട് സൗത്ത് വരെയുള്ള 29 കിലോമീറ്റർ റോഡ് നവീകരണത്തിനുള്ള കെ.എസ്.ടി.പി പദ്ധതിയുടെ ഭാഗമായി 2400ഓളം വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുമെന്ന വാഗ്ദാനം നടപ്പാക്കുന്നതിൽ കെ.എസ്.ടി.പി അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പദ്ധതി റിപ്പോർട്ടി​െൻറ ഭാഗമായുള്ള പരിസ്ഥിതി മാനേജ്മ​െൻറ് പ്ലാനിൽ റോഡ് വികസനത്തിനുവേണ്ടി മുറിക്കുന്ന 798 മരങ്ങളുടെ മൂന്നിരട്ടി വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇതുവരെയായി 365 മരങ്ങൾ മാത്രമാണ് നട്ടിട്ടുള്ളത് എന്ന് പരിഷത്ത് പരിസര വിഷയസമിതി നടത്തിയ പഠനത്തിൽ കണ്ടെത്തി. നഷ്ടപ്പെട്ടുപോയ മരങ്ങളുടെ എണ്ണവും വൈവിധ്യവും പരിഗണിച്ച് വാഗ്ദാനംചെയ്ത അത്രയും മരങ്ങൾ നട്ടുപിടിപ്പിച്ച് പരിപാലിക്കാനുള്ള നടപടി ഉടൻ കൈക്കൊള്ളണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പ്രദീപ് കൊടക്കാട് അധ്യക്ഷതവഹിച്ചു. പരിസര വിഷയസമിതി ചെയർമാൻ പി. മുരളീധരൻ, കൺവീനർ പ്രഫ. എം. ഗോപാലൻ, -----------എ.എം. ബാലകൃഷണർ, വി.ടി. കാർത്യായനി, പി. കുഞ്ഞിക്കണ്ണൻ, എം. രമേശൻ എന്നിവർ സംസാരിച്ചു. വി. മധുസൂദനൻ സ്വാഗതവും കെ. പ്രേംരാജ് നന്ദിയും പറഞ്ഞു.
COMMENTS