ചെറുവത്തൂർ ഉപജില്ല സ്കൂൾ കലോത്സവം: വഴിയോര ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു

05:31 AM
13/10/2017
തൃക്കരിപ്പൂർ: നവംബർ ഏഴു മുതൽ 10വരെ സൗത്ത് തൃക്കരിപ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചെറുവത്തൂർ ഉപജില്ല കേരള സ്കൂൾ കലോത്സവത്തി​െൻറ പ്രചാരണാർഥം വഴിയോര ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഹേമലത, ഹെഡ്മിസ്ട്രസ് രേണുകാദേവി ചങ്ങാട്ട് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ചിത്രകല അധ്യാപകരായ പ്രമോദ് അടുത്തില, രവി സുരഭി, ഹരിശ്രീ ഷാജി നീലേശ്വരം, രാജേഷ് ഭാവന, സനൽ സുധീഷ്, ആനന്ദ്കുമാർ, വാസുദേവൻ എന്നിവർ സംബന്ധിച്ചു. കൺവീനർ ടി.കെ. മുഹമ്മദലി സ്വാഗതവും പി.എൻ. ബിജു നന്ദിയും പറഞ്ഞു.
COMMENTS