നി​വേദനം നൽകി

05:31 AM
13/10/2017
കാസർകോട്: കാഞ്ഞങ്ങാട്-പാണത്തൂർ--കണിയൂർ പാത ലൈനി​െൻറ പണി ഉടൻ ആരംഭിക്കണമെന്ന് പി. കരുണാകരൻ എം.പി റെയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ലൈൻ ലാഭകരമാണെന്ന റിപ്പോർട്ടാണ് ആദ്യ സർവേ കണ്ടെത്തിയത്. പ്രസ്തുത റെയിൽവേ ലൈൻ പൂർത്തിയായാൽ ബംഗളൂരുവിലേക്കുള്ള ദൂരം പകുതിയായി കുറയും. കർണാടകവും കേരളവും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധം നിലനിർത്തുന്നതിന് ഇത് സഹായകരമാകും.
COMMENTS