ചെറുവത്തൂർ ഉപജില്ല കായികമേള: ചീമേനി ജി.എച്ച്​.എച്ച്​.എസിന്​ ഓവറോൾ

05:31 AM
13/10/2017
ചെറുവത്തൂര്‍: ചെറുവത്തൂര്‍ ഉപജില്ല കായികമേളയില്‍ ചീമേനി ഓവറോള്‍ ചാമ്പ്യന്മാരായി. ജൂനിയര്‍ വിഭാഗത്തില്‍ 133 പോയൻറും സീനിയർ വിഭാഗത്തില്‍ 156 പോയൻറും നേടിയാണ് ആതിഥേയരായ ചീമേനി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായത്. സബ്ജൂനിയര്‍ വിഭാഗത്തില്‍ 55 പോയൻറ് നേടി ജി.എം.ആർ.എസ് വെള്ളച്ചാല്‍ വിജയികളായി. കിഡീസ് വിഭാഗത്തിലും മിനി കിഡീസ് വിഭാഗത്തിലും ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളാണ് ചാമ്പ്യന്മാര്‍. സമാപനസമ്മേളനത്തില്‍ ചീമേനി എസ്‌.ഐ കെ. രമണന്‍ ട്രോഫികള്‍ വിതരണം ചെയ്തു. കെ. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ടി.എം. സദാനന്ദന്‍, യു. രാഘവന്‍, കെ. ബാലന്‍, കെ.എം. ദാമോദരന്‍, പി.കെ. ഖാദര്‍, എം. ശ്രീജ, കെ.വി. ബാലകൃഷ്ണന്‍, എം. രാജു, എം.കെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
COMMENTS