ബസ്​സ്​റ്റാൻഡ്​ മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും

05:31 AM
13/10/2017
വെള്ളരിക്കുണ്ട്: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ചിറ്റാരിക്കാലിൽ നിർമിച്ച പുതിയ ബസ്സ്റ്റാൻഡി​െൻറയും ഷോപ്പിങ് കോംപ്ലക്‌സി​െൻറയും ഉദ്ഘാടനം ഒക്ടോബർ 31ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്വാഗതസംഘം രൂപവത്കരണയോഗം പഞ്ചായത്ത് പ്രസിഡൻറ് ഫിലോമിന ജോണിയുടെ അധ്യക്ഷതയിൽ ചേർന്നു. ഭാരവാഹികളായി എം. രാജഗോപാലൻ എം.എൽ.എ (ചെയ), ഫിലോമിന ജോണി, ശാന്തമ ഫിലിപ്, ജോസ് പതാൽ, പി.കെ. മോഹനൻ, സൈമൺ പള്ളത്തുകുഴി (വൈസ് ചെയ), ജെയിംസ് പന്തമാക്കൽ (ജന. കൺ), ജോസഫ് എം. ചാക്കോ (കൺ), മറിയാമ്മ ചാക്കോ, പി. വേണുഗോപാൽ (ജോ. കൺ) എന്നിവരെ െതരഞ്ഞെടുത്തു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെയിംസ് പന്തമാക്കൽ, ജില്ല പഞ്ചായത്തംഗം ജോസ് പതാലിൽ, േബ്ലാക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. വേണുഗോപാൽ, മറിയാമ്മ ചാക്കോ, സണ്ണി കോയിത്തുരുത്തേൽ, സാബു എബ്രഹാം, സൈമൺ പള്ളത്തുകുഴി, മാത്യു പടിഞ്ഞാറയിൽ, ടി.ഡി. ജോണി എന്നിവർ സംസാരിച്ചു.
COMMENTS