മാതൃവലയമൊരുക്കി അമ്മമാര്‍

05:31 AM
13/10/2017
കൊട്ടോടി: ബാലികാദിനത്തില്‍ സ്‌കൂളില്‍ . സൗഹൃദ ക്ലബി‍​െൻറ ആഭിമുഖ്യത്തില്‍ അമ്മ അറിയാന്‍ പരിപാടിയുടെ ഭാഗമായാണ് കൊട്ടോടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മാതൃവലയം ഒരുക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണന്‍ പ്രഭാഷണം നടത്തി. ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. രൂപാ സരസ്വതി കൗമാരക്കാരുടെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പി.ടി.എ വൈസ് പ്രസിഡൻറ് ബി. രമ, പ്രിന്‍സിപ്പല്‍ എം. മൈമൂന, സുകുമാരന്‍ പെരിയച്ചൂര്‍, എസ്. ഷംലാല്‍, എന്‍. വിദ്യ, വി. ജഹാംഗീര്‍, ഗിഫ്റ്റി സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.
COMMENTS