രക്തേശ്വരി കുന്ന്​ റോഡ്​ ഗതാഗതയോഗ്യമാക്കണം

05:32 AM
15/11/2017
എരിയാൽ: ബ്ലാർക്കോട് മുതൽ രക്തേശ്വരി കുന്നുവരെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ഡി.വൈ.എഫ്.െഎ എരിയാൽ യൂനിറ്റ് രൂപവത്കരണ കൺവെൻഷൻ ആവശ്യപ്പെട്ടു. വിവിധ സംഘടനകളിൽനിന്ന് ഡി.വൈ.എഫ്.െഎയിലേക്ക് ചേർന്ന യുവാക്കളെ വില്ലേജ് സെക്രട്ടറി ശഫീർ കുന്നിൽ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. മുൻ ജില്ല കമ്മിറ്റി അംഗം എസ്. സുനിൽ ഉദ്ഘാടനം ചെയ്തു. റഫീഖ് കുന്നിൽ, സി. ജയൻ, സുജിത്ത് എന്നിവർ സംസാരിച്ചു.
COMMENTS