ചാച്ചാജി സ്​മരണയിൽ ശിശുദിനാഘോഷം

05:32 AM
15/11/2017
കാസർകോട്: നെഹ്റു സ്മരണയിൽ നാടെങ്ങും ശിശുദിനം ആഘോഷിച്ചു. നായന്മാര്‍മൂല ആല്‍ഫ പാലിയേറ്റിവ് കെയറി​െൻറ ആഭിമുഖ്യത്തിൽ നടന്ന പരിപാടി മുജീബ് അഹ്മദ് ഉദ്ഘാടനം ചെയ്തു. പി.ബി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ആല്‍ഫ കുടുംബാംഗം യദുകൃഷ്ണന്‍ കേക്ക് മുറിച്ചു. അഭിലാഷ്, ഫാറൂഖ് കാസിമി, അബ്ദുൽഖാദര്‍ ചട്ടഞ്ചാല്‍, എന്‍.എ. അഹമ്മദ്, എന്‍.എ. താഹിര്‍, ഡോ. മുസ്തഫ, വിനോദ്, അബ്ദുറഫീഖ്, പി.ബി. അച്ചു, ആനി എന്നിവര്‍ സംസാരിച്ചു. കലാപരിപാടികള്‍ അരങ്ങേറി. ഖാദര്‍ സ്വാഗതവും ആഷ്ലി മാത്യു നന്ദിയും പറഞ്ഞു. എരിയാൽ: ഗ്രീൻ സ്റ്റാർ എരിയാൽ അംഗങ്ങൾ അംഗൻവാടി കുട്ടികൾക്കൊപ്പം ശിശുദിനമാഘോഷിച്ചു. ശിശുദിന സമ്മാനമായി കുട്ടികൾക്ക് ബലൂണും മധുര പലഹാരങ്ങളും വിതരണം ചെയ്തു. എരിയാൽ, ചേരങ്കൈ അംഗൻവാടികളിൽ നടന്ന ആഘോഷ പരിപാടികൾക്ക് ഗ്രീൻ സ്റ്റാർ പ്രസിഡൻറ് അർഷാദ് ബള്ളീർ, സലീം ബള്ളീർ, അന്തു ബ്ലാർക്കോട്, വൈ.എ. കബീർ, റഫീഖ് എന്നിവർ നേതൃത്വം നൽകി. ആലംപാടി: ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ ആലംപാടി അംഗൻവാടിയിലെ കുരുന്നുകളോടൊത്ത് ശിശുദിനം ആഘോഷിച്ചു. മധുരപലഹാരം വിതരണം നടത്തി. ഗപ്പു ആലംപാടി ഉദ്ഘാടനം ചെയ്തു. ഉദുമ: ചെരിപ്പാടിക്കാവ് അംഗൻവാടിയിൽ ശിശുദിനം ആഘോഷിച്ചു. ശിശുദിന റാലിയും നടത്തി. റിട്ട. റെയില്‍വേ ഉദ്യോഗസ്ഥൻ കെ.ആര്‍. ഉമേശന്‍ ഉദ്ഘാടനം ചെയ്തു. പി.വി. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സൈനബ അബൂബക്കര്‍, പാറയില്‍ അബൂബക്കര്‍, കുമാരന്‍ വള്ളിയോട്ട്, കുഞ്ഞിരാമന്‍, ശോഭന എന്നിവര്‍ സംസാരിച്ചു. അംഗൻവാടി ടീച്ചര്‍ കെ. കാര്‍ത്യായനി സ്വാഗതവും വിജയരാജ് ഉദുമ നന്ദിയും പറഞ്ഞു. സൂപ്പര്‍വൈസര്‍ ശാന്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
COMMENTS