പുരജിത്ത്​ അനുസ്​മരണവും സഹായ വിതരണവും നടത്തി

05:32 AM
15/11/2017
കാസർകോട്: പുരജിത്ത് സുഹൃത്ത് കൂട്ടായ്മയുടെയും ചാരിറ്റബിൾ ട്രസ്റ്റി​െൻറയും നേതൃത്വത്തിൽ അനുസ്മരണവും ചികിത്സ സഹായ വിതരണവും നടത്തി. നാരായണൻ പേരിയ ഉദ്ഘാടനം ചെയ്തു. കെ. സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. വി.വി. പുരുഷോത്തമൻ, ടി. കൃഷ്ണൻ, ആർ.ജി. കുറുപ്പ്, മഞ്ജുനാഥ ഭണ്ഡാരി, ബിജു ഉണ്ണിത്താൻ, എം.വി. സച്ചിൻ എന്നിവർ സംസാരിച്ചു. ചികിത്സ സഹായധനം ഹർഷിത്ത്, പുരജിത്ത് ട്രസ്റ്റ് വൈസ് ചെയർമാൻ കെ.ജെ. അജയകുമാർ എന്നിവർ വിതരണം ചെയ്തു. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കെ.വി. മനോഹരൻ ബോധവത്കരണ ക്ലാസെടുത്തു.
COMMENTS