Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2017 12:13 PM GMT Updated On
date_range 2017-02-12T17:43:59+05:30തണ്ണീര്‍ത്തട സംരക്ഷണസമിതി റവന്യൂ അധികൃതര്‍ക്ക് നിവേദനം നല്‍കി
text_fieldsപയ്യന്നൂര്‍: പെട്രോളിയം സംഭരണശാലക്കുവേണ്ടി കിഴക്കെ കണ്ടങ്കാളിയില്‍ സ്ഥലം ഏറ്റെടുക്കരുതെന്നാവശ്യപ്പെട്ട് തണ്ണീര്‍ത്തട സംരക്ഷണസമിതി റവന്യൂ അധികൃതര്‍ക്ക് നിവേദനം നല്‍കി. മുല്ലക്കോട്ടുവയല്‍ സന്ദര്‍ശനം നടത്താനത്തെിയപ്പോഴാണ് നിവേദനം നല്‍കിയത്. വയല്‍ ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധിക്കാനും നിവേദനം കൊടുക്കാനും മുല്ലക്കോട് വയലില്‍ രാവിലെതന്നെ സമരസമിതി പ്രവര്‍ത്തകര്‍ കാത്തുനില്‍പുണ്ടായിരുന്നു. ഇതറിഞ്ഞ എ.ഡി.എം റവന്യൂ അധികൃതര്‍ അടങ്ങുന്ന ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹം സന്ദര്‍ശനം ചുരുക്കി മറ്റൊരു വഴിയില്‍കൂടി കുന്നരു ഭാഗത്തേക്ക് പോയി. ഇതറിഞ്ഞ പ്രവര്‍ത്തകര്‍ കുന്നരു പാലത്തിനടുത്തത്തെി ബാനറുമായി റോഡില്‍ കാത്തുനിന്നു. അല്‍പസമയത്തിനകംതന്നെ തിരിച്ചുവന്ന സംഘത്തെ സമരസമിതി റോഡില്‍ തടഞ്ഞു. ഏറെനേരം റോഡില്‍നിന്ന സംഘത്തിനെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് മുന്‍കൂട്ടി തയാറാക്കിയ നോട്ടിസും നിവേദനവും കൈമാറി. കൃഷിഭൂമി കൃഷിക്കു മാത്രമെന്നും പെട്രോളിയം സംഭരണം അനുവദിക്കില്ളെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഭൂമി ഏറ്റെടുക്കലുമായി നടക്കുന്ന മീറ്റിങ്ങില്‍ സമരസമിതിക്കാരുടെ അഭിപ്രായവും കേട്ടശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂവെന്ന് അധികൃതര്‍ പറഞ്ഞതിനുശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. അത്തായി ബാലന്‍, സുധാകരന്‍ പുഞ്ചക്കാട്, സി. ശശി, ഭാസകരന്‍ വെള്ളൂര്‍, കാരയില്‍ അപ്പുക്കുട്ടന്‍, രാജീവന്‍ ലോഹ്യ, ലാലു എന്നിവര്‍ നേതൃത്വം നല്‍കി.
Next Story