മതേതരത്വത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണം –ഡോ. ഖാദര്‍ മാങ്ങാട്

05:32 AM
07/12/2017
കാസർകോട്: ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ എന്നും മുന്‍പന്തിയില്‍ എത്തിച്ച മതേതരത്വ വിശ്വാസത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികളെ കരുതിയിരിക്കണമെന്ന് കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു. ജില്ല കോണ്‍ഗ്രസ്‌ കമ്മിറ്റി നടത്തിയ വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരെ മതമൈത്രീസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ചുഴലിക്കാറ്റിെനക്കാള്‍ എത്രയോ മടങ്ങ്‌ നശീകരണശേഷിയുള്ളതാണ് വര്‍ഗീയ-ഫാഷിസത്തി​െൻറ കാറ്റ്. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, ആവിഷ്കാരസ്വാതന്ത്ര്യം എന്നീ നാല് നെടുംതൂണുകളില്‍ ശക്തമായ അടിത്തറയുള്ളതാണ് ഇന്ത്യയുടെ മഹത്ത്വം. ഇതില്‍ ഏതെങ്കിലും ഒരു തൂണിന് ബലക്ഷയം സംഭവിക്കാതിരിക്കാന്‍ നോക്കേണ്ടത് ഓരോ പൗര​െൻറയും കടമയാെണന്നും അദ്ദേഹം പറഞ്ഞു. ജില്ല കോണ്‍ഗ്രസ്‌ പ്രസിഡൻറ് ഹക്കീം കുന്നില്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, നിര്‍വാഹകസമിതി അംഗം പി.എ. അഷ്റഫലി, അംഗം കെ.വി. ഗംഗാധരൻ, ജില്ല കോണ്‍ഗ്രസ്‌ ഭാരവാഹികളായ എം. കുഞ്ഞമ്പു നമ്പ്യാർ, സോമശേഖര ശേണി, മാമുനി വിജയൻ, കെ.പി. പ്രകാശൻ, പി.വി. സുരേഷ്, ബ്ലോക്ക് കോണ്‍ഗ്രസ്‌ പ്രസിഡൻറുമാരായ കെ. ഖാലിദ്, കെ. വാരിജാക്ഷൻ, കെ. സാമിക്കുട്ടി, യൂത്ത്കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡൻറ് അഡ്വ. ശ്രീജിത്ത്‌ മാടക്കൽ, കെ.എസ്.യു ജില്ല പ്രസിഡൻറ് നോയല്‍ ടോം ജോസ്, ഡി.കെ.ടി.എഫ് ജില്ല പ്രസിഡൻറ് എ. വാസുദേവൻ, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്‌ ജില്ല പ്രസിഡൻറ് ജി. നാരായണൻ, പ്രവാസി കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജമീല അഹമ്മദ്‌ എന്നിവർ സംസാരിച്ചു. ഡി.സി.സി ഭാരവാഹികളായ എം.സി. പ്രഭാകരന്‍ സ്വാഗതവും കെ.പി. പ്രകാശന്‍ നന്ദിയും പറഞ്ഞു.
COMMENTS