സാമ്പത്തിക സംവരണം: പ്രതിഷേധ സംഗമം ഇന്ന്​

05:32 AM
07/12/2017
കാസര്‍കോട്: 'സാമ്പത്തിക സംവരണം നടപ്പാക്കി ഇടതുസർക്കാർ സാമൂഹികനീതി അട്ടിമറിക്കരുത്' എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കും. പരിപാടിയിൽ കെ.വി. സഫീർഷാ (ഫ്രറ്റേണിറ്റി മൂവ്മ​െൻറ്), ബിനു കരിവേടകം (ദലിത് സർവിസ് സൊസൈറ്റി), അഡ്വ. യു.എസ്. ബാലൻ (ധീവരസഭ), സി.എച്ച്. ബാലകൃഷ്ണൻ (വെൽഫെയർ പാർട്ടി), അമ്പലത്തറ കുഞ്ഞികൃഷ്ണൻ (സാമൂഹിക പ്രവർത്തകൻ), നാസർ അതിഞ്ഞാൽ (മുസ്ലിം സർവിസ് സൊസൈറ്റി), അനിൽ കുമാർ (അഖില കേരള മാവില സമാജം), ഗോപാൽ അർത്ത്യ (കേരള മറാഠി സംരക്ഷണ കമ്മിറ്റി), എം.എ. നജീബ് (മുസ്ലിം എജുക്കേഷൻ സൊസൈറ്റി), ഗോപാലൻ (കൊറഗ കമ്യൂണിറ്റി), കെ.വി. രവീന്ദ്രൻ (പി.യു.സി.എൽ) എന്നിവർ സംസാരിക്കും.
COMMENTS