സായുധസേന പതാകദിനാചരണം ഇന്ന്

05:32 AM
07/12/2017
കാസർകോട്: ജില്ല സൈനികക്ഷേമ ഓഫിസി​െൻറ ആഭിമുഖ്യത്തില്‍ സായുധസേന പതാകദിനാചരണം വ്യാഴാഴ്ച നടക്കും. രാവിലെ 10.30ന് കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് വീരചരമമടഞ്ഞ ധീരജവാന്മാരെ അനുസ്മരിക്കും. എൻ.എ. നെല്ലിക്കുന്ന് എം.എല്‍.എ ദിനാചരണം ഉദ്ഘാടനംചെയ്യും. സായുധസേന പതാകവില്‍പനയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു അധ്യക്ഷതവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍ മുഖ്യാതിഥിയായിരിക്കും. റിട്ട. ബ്രിഗേഡിയര്‍ കെ.എൻ. പ്രഭാകരന്‍നായര്‍ സൈനികസ്മരണിക പ്രകാശനംചെയ്യും. ബോധവത്കരണ സെമിനാറില്‍ ജില്ല സൈനികക്ഷേമ ഓഫിസര്‍ ജോസ് ടോംസ് മുഖ്യപ്രഭാഷണം നടത്തും.
COMMENTS