ഫാഷിസ്​റ്റ്​ വിരുദ്ധ സദസ്സ്​

05:32 AM
07/12/2017
കാസർകോട്: ബാബരി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ ആറ് ഫാഷിസ്റ്റ് വിരുദ്ധ ദിനമായി വെൽഫെയർ പാർട്ടി ആചരിച്ചു. രാജ്യത്തി​െൻറ മതേതര -ജനാധിപത്യ മൂല്യങ്ങളെ തകർത്തെറിഞ്ഞതി​െൻറ തുടക്കമായിരുന്നു ബാബരി മസ്ജിദ് തകർത്തതിലൂടെ ഫാഷിസ്റ്റ് ശക്തികൾ ചെയ്തതെന്ന് പടന്നയിൽ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സി.എച്ച്. മുത്തലിബ് അഭിപ്രായപ്പെട്ടു. കെ.ബി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സി.എച്ച്. ബാലകൃഷ്ണൻ, ടി.എം. കുഞ്ഞമ്പു, ബഷീർ മാസ്റ്റർ, ടി.കെ. അഷ്റഫ്, വി.പി.യു. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. ബാബരി മസ്ജിദ് തകർച്ചക്കുശേഷം രാജ്യം ദർശിക്കുന്നത് പൗരന്മാരെ ഭിന്നിപ്പിക്കുന്ന ആർ.എസ്.എസ് കുതന്ത്രങ്ങളാണെന്ന് ചട്ടഞ്ചാലിൽ ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രതിനിധിസഭാംഗം അമ്പുഞ്ഞി തലക്ലായി അഭിപ്രായപ്പെട്ടു. മഹ്മൂദ് പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു. ഹമീദ് കക്കണ്ടം, പി.കെ. അബ്ദുല്ല, ഇർഫാൻ ഉദുമ, നൂരിഷ മൂടംബയൽ എന്നിവർ സംസാരിച്ചു.
COMMENTS