Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകളത്തൂരില്‍...

കളത്തൂരില്‍ കാട്ടുപോത്തിറങ്ങി

text_fields
bookmark_border
കുമ്പള: കളത്തൂരില്‍ കാട്ടുപോത്തിറങ്ങി. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് കളത്തൂര്‍ ജങ്ഷന് സമീപം കാട്ടുപോത്തിനെ കണ്ടത്. കുമ്പളയില്‍നിന്നുള്ള സ്വകാര്യ ബസിന് മുന്നിലേക്ക് ചാടിയ കാട്ടുപോത്ത് തൊട്ടടുത്ത തോട്ടത്തിലേക്ക് ഓടിമറഞ്ഞു. നാട്ടുകാര്‍ പോത്ത് ഓടിപ്പോയെന്ന് പറഞ്ഞ ഭാഗത്ത് ടോര്‍ച്ചുമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. മൂന്നുമാസംമുമ്പ് ഇതേ പ്രദേശത്ത് കാട്ടുപോത്ത് ഇറങ്ങിയിരുന്നു. അതിനെ പിന്നീട് വനപാലകരുടെ സഹായത്തോടെ പിടികൂടി പെര്‍ളയിലെ വനത്തിനകത്ത് സ്വതന്ത്രമാക്കി വിടുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story