Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകാസര്‍കോട് മെഡിക്കല്‍ ...

കാസര്‍കോട് മെഡിക്കല്‍ കോളജ് സമര സമിതി യോഗം ചേരുന്നു

text_fields
bookmark_border
ബദിയടുക്ക: പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‍െറ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജിന്‍െറ ഭാവി ചര്‍ച്ചചെയ്യുന്നതിന് സമരസമിതിയുടെ യോഗം ജൂണ്‍ 21ന് ഉച്ച രണ്ടിന് കാസര്‍കോട് വ്യാപാര ഭവനില്‍ ചേരുമെന്ന് സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് കണ്‍വീനര്‍ എ.കെ. ശ്യാം പ്രസാദ് എന്നിവര്‍ അറിയിച്ചു. 25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അക്കാദമിക് ബ്ളോക്കിന്‍െറ പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നബാര്‍ഡിന്‍െറ സഹായത്തോടെ നിര്‍മിക്കുന്ന ആശുപത്രി ബ്ളോക്കിന്‍െറ പ്രവൃത്തി ടെന്‍ഡര്‍ നടപടിയിലാണ്. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ പ്രസ്താവന അനവസരത്തിലാണെന്നും കാസര്‍കോട് മെഡിക്കല്‍ കോളജിന് ഭീഷണിയാണെന്നും ഭാവിയില്‍ നടത്തേണ്ട സമരമടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story