Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമംഗല്‍പാടി...

മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ നാല് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
മംഗല്‍പാടി: ഗ്രാമപഞ്ചായത്തിലെ പ്ളാസ്റ്റിക് സംസ്കരണ യൂനിറ്റ,് നവീകരിച്ച മണ്ണംകുഴി സ്റ്റേഡിയം, സോളാര്‍ സിസ്റ്റം, മഴവെള്ള സംഭരണി എന്നിവ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പി.ബി. അബ്ദുറസാഖ് എം.എല്‍.എ പ്ളാസ്റ്റിക് സംസ്കരണ യൂനിറ്റും നവീകരിച്ച മണ്ണംകുഴി സ്റ്റേഡിയവും ഉദ്ഘാടനം ചെയ്തു. സോളാര്‍ സിസ്റ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അയിഷത്ത് താഹിറയും മഴവെള്ള സംഭരണി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.കെ. അലി മാസ്റ്ററും ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കുബ്റ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ മുഹമ്മദ് അസ്ലിം, ആരിഫ, എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. അഞ്ചാം വാര്‍ഡിലെ മണ്ണംകുഴി സ്റ്റേഡിയം നവീകരിച്ച് 2000 പേര്‍ക്ക് ഇരുന്ന് കളികള്‍ വീക്ഷിക്കാന്‍ സൗകര്യമൊരുക്കി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ 9.4 ലക്ഷം രൂപ ഫണ്ടാണ് ഇതിന് വിനിയോഗിച്ചത്. എട്ട് ലക്ഷം രൂപ ചെലവില്‍ പഞ്ചായത്തില്‍ സോളാര്‍ സിസ്റ്റവും സജ്ജീകരിച്ചു. വേനല്‍ക്കാലത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് 200 മഴവെള്ള സംഭരണിയാണ് പഞ്ചായത്തില്‍ ഒരുക്കിയിരിക്കുന്നത്. ജലവിഭവ വകുപ്പിന്‍േറതാണ് പദ്ധതി.
Show Full Article
TAGS:
Next Story