Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2015 10:14 AM GMT Updated On
date_range 2015-09-09T15:44:26+05:30മയ്യിച്ച ദേശീയപാതയില്‍ അപകടക്കെണിക്ക് പരിഹാരമാകുന്നു
text_fieldsചെറുവത്തൂര്‍: മയ്യിച്ച ദേശീയപാതയിലെ അപകടക്കെണിക്ക് പരിഹാരമാകുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയായ മയ്യിച്ച ദേശീയപാതയിലെ അപകടക്കുരുക്കഴിക്കാന്‍ നടപടിയായി. ജനങ്ങള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അപകട മേഖല സന്ദര്‍ശിച്ചു. ചൊവ്വാഴ്ച ഉച്ച രണ്ടോടെയാണ് കലക്ടറും സംഘവും സ്ഥലത്തത്തെിയത്. വളവും റോഡിന്‍െറ ഇരുവശങ്ങളിലെയും വീതി കുറവുമാണ് അപകടങ്ങളുടെ പ്രധാന കാരണമായി വിലയിരുത്തപ്പെട്ടത്. ശ്രദ്ധയൊന്നു പാളിയാല്‍ വാഹനങ്ങള്‍ പാതയുടെ ഇരുവശങ്ങളിലെയും കുഴികളിലേക്ക് വീഴുമെന്നതാണ് നിലവിലെ സ്ഥിതി. ഇത് പരിഹരിക്കുന്നതിനായി ഈ പ്രദേശത്ത് ദേശീയപാതയുടെ വീതി കൂട്ടും. വേഗത നിയന്ത്രണ സംവിധാനങ്ങളുമൊരുക്കും. ഇതിന് കരാര്‍ നല്‍കിയതായും ബുധനാഴ്ച മുതല്‍ പ്രാരംഭ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും കലക്ടര്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്കും നാട്ടുകാര്‍ക്കും ഉറപ്പ് നല്കി. തിങ്കളാഴ്ച വൈകീട്ടുണ്ടായ ലോറി അപകടത്തെ തുടര്‍ന്ന് ദേശീയപാത രണ്ടരമണിക്കൂറോളം നാട്ടുകാര്‍ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് എ.ഡി.എം എച്ച്. ദിനേശനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ബുധനാഴ്ച കലക്ടര്‍ അപകട സ്ഥലം സന്ദര്‍ശിക്കുമെന്നാണ് എ.ഡി.എം നല്കിയ ഉറപ്പ്. എന്നാല്‍, പ്രശ്നത്തിന്‍െറ ഗൗരവം കണക്കിലെടുത്ത് കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചൊവ്വാഴ്ചതന്നെ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു. മയ്യിച്ചയില്‍ ഉണ്ടായ അപകടത്തില്‍പെട്ട കുടുംബത്തെ രക്ഷിക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ് വലതുകൈ നഷ്ടമായ രജീഷിന്‍െറ വീടും കലക്ടര്‍ സന്ദര്‍ശിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ.കെ. കുമാരന് വൈദ്യര്, എം.പി. പത്മനാഭന്, എം. രാമകൃഷ്ണന്, വി.വി. ബാലകൃഷ്ണന്, എം.പി. മോഹനന് എന്നിവര്‍ കലക്ടറോട് കാര്യങ്ങള്‍ വിശദീകരിച്ചു.
Next Story