Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightജനറല്‍ ആശുപത്രി...

ജനറല്‍ ആശുപത്രി ഫിസിയോതെറപ്പി സെന്‍റര്‍ പ്രവര്‍ത്തനം അവതാളത്തിലേക്ക്

text_fields
bookmark_border
കാസര്‍കോട്: ഫിസിയാട്രിസ്റ്റില്ലാത്തതിനാല്‍ ജനറല്‍ ആശുപത്രി ഫിസിയോതെറപ്പി സെന്‍റര്‍ പ്രവര്‍ത്തനം അവതാളത്തിലേക്ക്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെ ദിവസേന ആയിരക്കണക്കിനാളുകള്‍ ചികിത്സക്കത്തെുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഫിസിയാട്രിസ്റ്റില്ലാത്തത് സെന്‍റര്‍ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായി ജീവനക്കാരും രോഗികളും ഒരുപോലെ പരാതിപ്പെടുന്നു. ഒ.പി വഴി മുപ്പതോളം രോഗികളും ഐ.പിയിലെ പത്തോളം രോഗികളുമാണ് നിത്യേന ആശുപത്രിയിലെ ഫിസിയോതെറപ്പി സെന്‍ററില്‍ ചികിത്സക്കായി എത്താറുള്ളത്. നേരത്തെ ഫിസിയാട്രിസ്റ്റിന്‍െറ സേവനം ലഭ്യമായിരുന്ന ആശുപത്രിയില്‍ ഇദ്ദേഹത്തിന്‍െറ നിര്‍ദേശപ്രകാരം മാത്രമായിരുന്നു ഫിസിയോതെറപ്പി ചെയ്തുവന്നിരുന്നത്. നിലവില്‍ രണ്ട്് ഫിസിയോതെറപ്പിസ്റ്റുമാരാണ് സെന്‍ററിന്‍െറ പ്രവര്‍ത്തനം മുന്നോട്ടുനീക്കുന്നത്. ഫിസിയോതെറപ്പി സെന്‍ററിലേക്ക് ആവശ്യമായ ഉപകരണങ്ങളില്‍ ഭൂരിഭാഗവും ജനറല്‍ ആശുപത്രിയിലുണ്ടെങ്കിലും ഫിസിയാട്രിസ്റ്റിന്‍െറ സേവനം ലഭ്യമാകാത്തതാണ് പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്. ജനറല്‍ ആശുപത്രിയിലുണ്ടായിരുന്ന ഫിസിയാട്രിസ്റ്റ് 2015 ജനുവരി 15നാണ് പ്രമോഷനോടെ സ്ഥലം മാറ്റം ലഭിച്ച് ആശുപത്രി വിട്ടത്. എട്ട് മാസം പൂര്‍ത്തിയാകാറായിട്ടും മറ്റൊരു ഫിസിയാട്രിസ്റ്റിനെ ആശുപത്രിയില്‍ നിയമിച്ചിട്ടില്ല.
Show Full Article
TAGS:
Next Story