Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകാര്‍...

കാര്‍ മിനിലോറിയിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
ചെറുവത്തൂര്‍: ചെറുവത്തൂര്‍ ദേശീയപാതയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും അപകടം. കൊവ്വല്‍ ജമാഅത്ത് പള്ളിക്ക് സമീപം കാര്‍ മിനി ലോറിയിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന സി. മുഹ്സിന്‍ (24), എന്‍.പി. മുര്‍സിദ് (20), ലോറിയിലുണ്ടായിരുന്ന പി.വി. പ്രയേഷ് (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11.30ഓടെയാണ് അപകടം. ചെറുവത്തൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന കാറിന്‍െറ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി മറിയുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മയ്യിച്ച ദേശീയപാതയില്‍ വാഹനാപകടമുണ്ടായിരുന്നു. അപകടം പതിവായിട്ടും ദേശീയപാത അധികൃതര്‍ സുരക്ഷാ നടപടി സ്വീകരിക്കുന്നില്ല എന്ന ആരോപണമുണ്ട്. അപകടം നിത്യസംഭവമായതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചിരുന്നു.
Show Full Article
TAGS:
Next Story